കർണാടകയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയായി; യതീഷ് ചന്ദ്ര ഐ പി എസ് കേരള സർവീസിലേക്ക് മടങ്ങിയെത്തുന്നു

13 March 2024

കേരള കേഡർ ഐ പി എസ് ഓഫീസർ യതീഷ് ചന്ദ്രയുടെ കർണാടകയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയായതോടെ കേരള സർവീസിലേക്ക് മടങ്ങിയെത്തും. തിരിച്ചെത്തുന്ന യതീഷ് ചന്ദ്രക്ക് ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ് പിയായി കേരള സർക്കാർ പുതിയ നിയമനം നൽകി.
കേരളത്തിൽ സർവീസിൽ ഇരിക്കുന്നതിനിടെ ഒട്ടനവധി വിവാദങ്ങളിൽ യതീഷ് ചന്ദ്ര ഉൾപ്പെട്ടിരുന്നു. കൊവിഡ് കാലയളവിൽ നിയന്ത്രിക്കാനായി സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര ഏത്തമിടീച്ചത് വലിയ വിവാദമായിരുന്നു.