ചൂട് കൂടും; ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട്


കേരളത്തിൽ ചൂട് വീണ്ടും കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചുഇതിൽ . പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കൊല്ലത്ത് 40 ഡിഗ്രിയും തൃശ്ശൂരിൽ 39 ഡിഗ്രിയും വരെ ഉയരും.
വരുന്ന വ്യാഴാഴ്ച വരെ കാലാവസ്ഥ മാറ്റമില്ലാതെ തുടരും. ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. 2019ന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലെയാണ് കഴിഞ്ഞ ദിവസം പാലക്കാട് രേഖപ്പെടുത്തിയത് (41.5 ഡിഗ്രി സെല്‍ഷ്യസ്). തുടർച്ചയായി മൂന്നാം ദിവസമാണ് പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിൽ രേഖപ്പെടുത്തുന്നത്.
ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് കഴിഞ്ഞ ദിവസം ആന്ധ്രാ പ്രദേശിലെ നന്ദ്യാലിൽ രേഖപ്പെടുത്തി. അടുത്ത 2 ദിവസങ്ങളില്‍ ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. കഴിഞ്ഞ 5 വർഷത്തിനിടയിൽ ഏറ്റവും കുറവ് വേനൽ മഴ ലഭിച്ചത് ഇക്കുറിയാണ് .