വെറും 550 രൂപയ്ക്ക് നിങ്ങൾക്ക് സ്മാർട്ട്ഫോൺ വാങ്ങാം
ന്യൂഡൽഹി: ഒരു സ്മാർട്ട്‌ഫോൺ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അതിന് പറ്റിയ സമയമാണിത്. റിയൽമി സി 30 ആയിരിക്കും നിങ്ങൾക്ക് പറ്റിയ ഫോൺ.വെറും 550 രൂപയ്ക്ക് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വാങ്ങാം, കൂടാതെ ഫ്ലിപ്കാർട്ട് ഫാസ്റ്റ് ഡെലിവറി ഓപ്‌ഷനും ഉണ്ട്.
ഫോൺ ഇന്ന് ഓർഡർ ചെയ്താൽ 2 ദിവസത്തിൽ ഇത് നിങ്ങളുടെ വീട്ടിനുള്ളിൽ എത്തും. എങ്ങനെയാണ് ഇത്തരമൊരു ഒാഫർ നിങ്ങൾക്ക ലഭിക്കുന്നതെന്ന് പരിശോധിക്കാം. റിയൽമി C30 യുടെ വില 8,499 രൂപയാണ്.ഫ്ലിപ്പ്കാർട്ടിൽ നിന്നുള്ള 11% കിഴിവിന് ശേഷം നിങ്ങൾക്ക് ഇത് 7,499 രൂപയ്ക്ക് വാങ്ങാം. എങ്ങനെ ഈ ഫോണ്‍ 550-രൂപയിൽ വാങ്ങാം എന്ന് പരിശോധിക്കാം.
അതായത് നിങ്ങളുടെ പഴയ ഫോൺ നൽകിയാൽ 6,950 രൂപ കിഴിവ് ലഭിക്കും, ഫോണിന്റെ കണ്ടീഷൻ നന്നായിരിക്കണമെന്നാണ് വ്യവസ്ഥ. എക്‌സ്‌ചേഞ്ച് ഓഫറിൽ ഫോൺ എടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ പഴയ ഫോണിന്റെ മൂല്യം നിങ്ങൾക്ക് ലഭിക്കണം. ഇത്രയും കിഴിവ് എല്ലാ ഫോണുകൾക്കും ലഭിക്കാത്തതിനാൽ തിരഞ്ഞെടുത്ത സ്മാർട്ട്ഫോണുകളിൽ 6,950 രൂപ കിഴിവ് ലഭിക്കും.
അതായത് ഫ്ലിപ്പ്കാർട്ടിലെ 11 ശതമാനം കിഴിവും എക്സ് ചേഞ്ചിൽ ലഭിക്കുന്ന 6950 രൂപയും ഇതിൽ നിന്ന് കുറക്കാം ബാക്കി 549 രൂപക്ക് നിങ്ങൾക്ക് ഫോൺ വാങ്ങാം. എന്നതാണ് ഇതിലെ കാര്യം. നിങ്ങൾ എക്സചേഞ്ചിൽ നൽകുന്ന ഫോൺ മികച്ചതായിരിക്കണം എന്ന് മാത്രം.
ഈ ഫോണിൽ നിങ്ങൾക്ക് 2 ജിബി റാം + 32 ജിബി സ്റ്റോറേജ് ഓപ്ഷൻ ലഭിക്കും. കൂടാതെ Unisoc T612 പ്രൊസസറും ഇതിൽ നൽകിയിട്ടുണ്ട്. ഇതിൽ 8 മെഗാപിക്സൽ ബാക്ക് ക്യാമറയും 5 മെഗാപിൽ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. 6.5 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. കൂടാതെ 5000mAh ബാറ്ററിയും ഉണ്ട്.