പോരാളി ഷാജിയെ നിങ്ങൾക്ക് ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ല;കാരണം അയാൾ ഒരു അന്യ ഗൃഹ ജീവിയാണ്: ഹരീഷ് പേരടി

single-img
15 June 2024

സോഷ്യൽ മീഡിയയിലെ സിപിഎം സൈബർ പോരാളിയായ പോരാളി ഷാജി ആരെന്നത് കണ്ടുപിടിക്കാൻ ഒരിക്കലും കഴിയില്ലെന്ന് ഹരീഷ് പേരടി. തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിൽ , ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ CPCM(കമ്മൂണിസ്റ്റ് പാർട്ടി ഓഫ് ചൊവ്വ മാർക്സിസ്റ്റ്) എന്ന സംഘടനയുടെ പോളിറ്റ് ബ്യൂറോ മെബറാണ് എന്ന് ഹരീഷ് പേരടി പരിഹസിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ് പൂർണ്ണരൂപം :

പോരാളി ഷാജിയെ നിങ്ങൾക്ക് ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ല…കാരണം അയാൾ ഒരു അന്യ ഗ്യഹ ജീവിയാണ്..ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ CPCM(കമ്മൂണിസ്റ്റ് പാർട്ടി ഓഫ് ചൊവ്വ മാർക്സിസ്റ്റ്) എന്ന സംഘടനയുടെ പോളിറ്റ് ബ്യൂറോ മെബറാണ്..