മാജിക് മഷ്‌റൂം കഴിച്ച് മാനസിക വിഭ്രാന്തിയിലായി യുവാവ്; കോടാലി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ച് മാറ്റി

single-img
5 October 2024

മാജിക് മഷ്‌റൂം കഴിച്ചതിനെ തുടർന്ന് മാനസിക വിഭ്രാന്തിയിലായ യുവാവ് കോടാലി ഉപയോഗിച്ച് സ്വന്തം ജനനേന്ദ്രിയം മുറിച്ച് മാറ്റി. സൈലോസിബിന്‍ എന്ന പേരുള്ള പ്രത്യേക കൂൺ മാനസിക വ്യതിചലനങ്ങൾ ഉണ്ടാക്കുന്ന കൂണാണ്.

ഓസ്ട്രിയയിലുള്ള 37 കാരനെ മാനസിക വിഭ്രാന്തിയിലെത്തിച്ചത് ഈ കൂൺ ആയിരുന്നു . വിഷാദ രോഗത്തിനും മദ്യപാനശീലത്തിനും അടിമയാണിയാളെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോൾ നാല് മുതൽ അഞ്ചുവരെ മഷ്‌റൂമാണ് ഇയാൾ കഴിച്ചിരിക്കുന്നത്.

ഇവ തുടർച്ചയായി കഴിച്ചതിനു പിന്നാലെ മാനസിക വിഭ്രാന്തി ഉണ്ടായ ഇയാൾ കോടാലി കൊണ്ട് ജനനേന്ദ്രീയം മുറിച്ചുമാറ്റുകയായിരുന്നു. പിന്നാലെ തുണി കൊണ്ട് രക്തശ്രാവം തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനെ തുടർന്ന് മുറിച്ചുമാറ്റിയ ജനനേന്ദ്രിയം ഐസ് നിറച്ച പെട്ടിയിൽ ഇട്ട ശേഷം അയാൾ വീട്ടിൽ നിന്നും ഇറങ്ങി നടന്നു.

ചോര നിര്നഹ്ജ ശരീരവുമായി ഇയാൾ വഴിയിലൂടെ നടന്നുപോകുന്നത് കണ്ട ഒരു വഴിയാത്രക്കാരനാണ് സമീപത്തുള്ള ആശുപത്രിയിലെത്തിക്കുന്നത്. അപ്പോഴേക്കും ജനനേന്ദ്രീയം മുറിച്ചുമാറ്റിയിട്ട് 5 മണിക്കൂറോളം കഴിഞ്ഞിരുന്നു. വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടാണ് ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

എന്നാൽ പോലും ജനനേന്ദ്രിയത്തിന്‍റെ ഏകദേശം രണ്ട് സെന്‍റീമീറ്റർ പെനൈൽ ഷാഫ്റ്റും അഗ്രഭാഗവും മാത്രമേ ഡോക്ടർമാർക്ക് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കാണ് കഴിഞ്ഞുള്ളു. ശസ്ത്രക്രിയക്ക് ശേഷവും ഇയാൾ മാനസിക വിഭ്രാന്തി കാണിക്കുന്നത് തുടർന്നു. തുടർന്ന് യുവാവിനെ സൈക്യാട്രിക് വാർഡിലേക്ക് മാറ്റി. വിഷാദം, ഉത്കണ്ഠ തുടങ്ങിയ രോഗങ്ങൾക്ക് സൈലോസിബിൻ മരുന്നായി നൽകാറുണ്ടെങ്കിലും ആരോഗ്യപ്രവർത്തകരുടെ അറിവില്ലാതെയാണ് ഇയാൾ ഇത്രയധികം കൂൺ കഴിച്ചിരിക്കുന്നത്.