രാജസ്ഥാനിൽ മദ്യലഹരിയിൽ യുവാവ് മാതാവിനെ ബലാത്സംഗം ചെയ്തു; അറസ്റ്റ്
രാജസ്ഥാനിലെ ബുണ്ടി ജില്ലയിൽ മദ്യപിച്ച ലഹരിയിൽ യുവാവ് മാതാവിനെ ബലാത്സംഗം ചെയ്തതായും , സംഭവത്തിൽ 28 കാരനെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു എന്ന് ദേശീയ മാധ്യമമായ എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു . പോലീസ് പറയുന്നതനുസരിച്ച്, വെള്ളിയാഴ്ച പ്രതി 52 വയസ്സുള്ള അമ്മയോടൊപ്പം ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നത് .
സംഭവത്തിന് ശേഷം ഇരയായ മാതാവും ഇളയ മകനും മകളും ദാബി പോലീസ് സ്റ്റേഷനിലെത്തി പ്രതിയായ മകനെതിരെ പരാതി നൽകിയതായി പോലീസ് പറഞ്ഞു. പ്രാഥമിക ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു .
ഇരയായ യുവതി മകനൊപ്പം സഹോദരൻ്റെ വീട്ടിലേക്ക് പോയിരുന്നതായി പോലീസ് പറഞ്ഞു. ഇരുവരും തിരികെ നടക്കുമ്പോൾ ഒറ്റപ്പെട്ട സ്ഥലത്ത് വെച്ച് ഇയാൾ ബലാത്സംഗം ചെയ്തു. “ഞങ്ങൾ പ്രതിയെ അറസ്റ്റ് ചെയ്തു, കൂടുതൽ അന്വേഷണം നടക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു,” ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) തരുങ്കന്ത് സോമാനി പറഞ്ഞു.