അവിഹിതമെന്ന് സംശയം; യുവാവിനെ ഭർത്താവ് തലയ്‌ക്കടിച്ചു കൊന്നു

single-img
28 August 2022

എറണാകുളം നെട്ടൂരിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. പാലക്കാട് സ്വദേശി അജയ് കുമാറാണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശിയായ സുരേഷ് ആണ് അജയ് കുമാറിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്.

സുരേഷിന്റെ ഭാര്യയുടെ സുഹൃത്താണ് കൊല്ലപ്പെട്ട അജയ് കുമാർ. ഈ ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. ഭാര്യയെ കാറിൽ ഇരുത്തിയ ശേഷം സുരേഷ് കുമാർ, അജയ്കുമാറിന്റെ ഹോട്ടൽ മുറിയിലേക്ക് പോയി. തുടർന്ന് സംസാരിക്കുന്നതിനിടെ അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. അടിയേറ്റ യുവാവ് പുറത്തേക്ക് ഓടിയെങ്കിലും മാർക്കറ്റ് റോഡിൽ വീണു മരിച്ചു. തന്നെ കാണാനാണ് അജയ്കുമാർ വന്നതെന്നു യുവതി സമ്മതിച്ചു. സുഹൃത്തുക്കളാണെന്നും തനിക്കു നൽകാനുള്ള പണം നൽകാൻ എത്തിയതാണെന്നും യുവതി പറയുന്നു. പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുവതി എല്ലാം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പാലക്കാട്ടുകാർ എന്തിന് എറണാകുളത്ത് എത്തിയെന്നത് അടക്കമുള്ള വിഷയങ്ങളിൽ പൊലീസ് അന്വേഷണം നടത്തും എന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണ്ണായകമാകുന്നത്.