വിവാഹിതയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

single-img
2 November 2022

വിവാഹിതയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വളാഞ്ചേരി ഇരുമ്പിളിയം വലിയകുന്ന് പട്ടത്തുവളപ്പിൽ പ്രശാന്താണ് (26) അറസ്റ്റിലായത്. ഇയാൾക്കെതിരെ ഐ.ടി നിയമപ്രകാരവും ഭീഷണിപ്പെടുത്തിയതിനും കേസ് എടുത്തതായി പോലീസ് പറഞ്ഞു.

ഒറ്റപ്പാലം സ്വദേശിയായ 22കാരിയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ജൂണിലാണ് സമൂഹമാധ്യമം വഴി ഇയാൾ യുവതിയുമായി പരിചയപ്പെടുന്നത്. ഇതിനിടെ ഇരുവരും തമ്മിൽ കൂടുതൽ അടുക്കുകയും തുടർന്ന് യുവതിയുടെ സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങൾ കൈക്കലാക്കുകയുമായിരുന്നു. ബന്ധം ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ദൃശ്യങ്ങൾ കൈക്കലാക്കിയതെന്നാണ് പൊലീസ് പറയുന്നു.

പിന്നീട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.