ബ്രഹ്മപുരം തീപിടുത്തം; കൊച്ചി മേയറുടെ ഓഫീസിന് മുന്നിൽ മാലിന്യവുമായെത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം
8 March 2023
കൊച്ചിയിലെ ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കൊച്ചി മേയറുടെ ഓഫീസ് ഉപരോധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഇവിടേക്ക് മാലിന്യവുമായെത്തി ചേബറിന് മുന്നിൽ നിക്ഷേപിച്ച യൂത്ത് കോൺഗ്രസ് പ്രവത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
ഇതോടുകൂടി പൊലീസ് എത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം ഡെപ്യൂട്ടി മേയർ കെ എ അൻസിയയെ കോണൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. പ്രതിപക്ഷ കൗൺസിലർമാർ ചേമ്പറിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.