രാഷ്ട്രീയം പറയാതെ ഫുട്ബോൾ കളിച്ചു നടക്കുന്നു; ഷാഫി പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി
യൂത്ത് കോൺഗ്രസ് സജീവമാണെന്നും ഷാഫി വെറും ഷോ മാത്രമാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. രാഷ്ട്രീയം പറയാതെ ഷാഫി ഫുട്ബോൾ കളിച്ചു നടക്കുന്നതായും ജനകീയ വിഷയങ്ങളിൽ യൂത്ത് കോൺഗ്രസിന് നിലപാടില്ലെന്നും വിമർശനമുയർന്നു.
ഷാഫിക്കെതിരെ രൂക്ഷവിമർശനവുമായി ഐ ഗ്രൂപ്പും സുധാകരൻ അനുകൂലികളുമാണ് രംഗത്തെത്തിയത്.ഇതോടൊപ്പം തന്നെ എൻഎസ് നുസൂറിന്റെയും എസ്എം ബാലുവിന്റെയും സസ്‌പെൻഷൻ പിൻവലിക്കാത്തതിലും വിമർശനം ഉണ്ടായി.
ഇവർക്കെതിരായ സസ്‌പെൻഷൻ നടപടി പിൻവലിക്കാൻ ദേശീയ നേതൃത്വം നിർദേശിച്ചിട്ടും തയ്യാറായില്ലെന്ന് സംസഥാന കമ്മിറ്റി വിമർശിച്ചു. അതേസമയം, താൻ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയാമെന്ന് ഷാഫി പറമ്പിൽ മറുപടി നൽകി. ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മറ്റിയിൽ ഷാഫി വ്യക്തമാക്കി. ഷാഫിക്കൊപ്പം കെ ശബരിനാഥനെതിരെയും സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നിരുന്നു..