ശബരിനാഥനെതിരെ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ്; ഷാഫി പറമ്പിലിന് പരാതി നൽകി

single-img
29 November 2022

ശശി തരൂർ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ ശബരി നടത്തിയ പ്രസ്താവന അച്ചടക്ക ലംഘനമെന്ന് യൂത്ത്കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിലിന് കോട്ടയം ജില്ലയിലെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പരാതി നൽകി.

അതേസമയം, ശശി തരൂരിനെതിരെയുളള നീക്കങ്ങളിൽ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസിൽ ഇപ്പോഴും ഭിന്നത തുടരുകയാണ്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ചിന്തൻ ശിവിരിൽ തരൂർ വിഷയത്തിൽ വിമർശനം ഉയർന്നിരുന്നു.

സംഘടനാ കോഴിക്കോട് ജില്ലയിൽ സംഘടിപ്പിച്ച സെമിനാറിൽ നിന്ന് ശശി തരൂർ എം പിയെ വിലക്കിയതാരാണെന്ന് ജില്ലാ കമ്മിറ്റിയിൽ ചോദ്യമുയർന്നു. തരൂരിനെ വിലക്കാൻ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നും ചിലർ ആവശ്യപ്പെട്ടു.