കേരള പൊലീസിന്റെ യൂട്യൂബ് ചാനൽ അജ്ഞാതർ ഹാക്ക് ചെയ്തു

17 January 2023

കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ അജ്ഞാതർ ഹാക്ക് ചെയ്തു. ഇന്ന് രാവിലയോടെയാണ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്. ചാനലിൽ ഔദ്യോഗിക വിഡിയോകൾ ഉൾപ്പെടെയാണ് നൽകിയിരുന്നത്.
ഇതിൽ പുതിയതായി മൂന്ന് വിഡിയോകളും ഹാക്കർമാർ പേജിൽ പോസ്റ്റ് ചെയ്തു. അതേസമയം, ഇതുവരെ ആരാണ് പേജ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. സൈബർ ഡോമും സൈബര്‍ പൊലീസും ചേര്‍ന്ന് യൂട്യൂബ് വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയതായി കേരളാ പൊലീസ് അറിയിച്ചു.