നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ പരമ്പര യുട്യൂബ് പിൻവലിച്ചു


പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ രണ്ട് ഭാഗങ്ങളുള്ള പരമ്പര യുട്യൂബ് പിൻവലിച്ചു. Scroll.in പ്രകാരം ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വീഡിയോ സ്ട്രീമിംഗ് വെബ്‌സൈറ്റ് ബുധനാഴ്ച സീരീസ് നീക്കം ചെയ്തു.
ബിബിസി വെബ്‌സൈറ്റിലെ വിവരണമനുസരിച്ച്, ‘India: The Modi Question’ എന്നത് “ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷത്തിലേക്ക് ഒരു നോട്ടം, ആയിരത്തിലധികം പേർ കൊല്ലപ്പെട്ട 2002 ലെ കലാപത്തിൽ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ അന്വേഷിക്കുന്നു എന്നീ പാരമ്പരകളാണ് പിൻവലിച്ചത്.
ബി ബി സിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററി സീരീസിനെതിരെ ശക്തമായി പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരുന്നു. ബി ബി സിയുടെ കൊളോണിയൽ മനോനില വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്‍ററി സീരിസെന്നും ഇതൊരു അജണ്ടയാണെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വീഡിയോ സ്ട്രീമിംഗ് വെബ്‌സൈറ്റായ യുട്യൂബ് പരമ്പര പിൻവലിച്ചത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബി ബി സിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററി സീരിസ് പ്രക്ഷേപണം ചെയ്തു തുടങ്ങിയത്. 2002 – ൽ ഗുജറാത്ത് കലാപത്തിലെ മുസ്ലീം കൂട്ടക്കൊലയിലടക്കം അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് പങ്കുണ്ടെന്ന വിമർശനവും ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിയിൽ മുന്നോട്ട് വച്ചിട്ടുണ്ട്. കലാപസമയത്ത് മുസ്ലീങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടത്ര നടപടിയെടുക്കുന്നതിൽ മുഖ്യമന്ത്രിയായിരുന്ന മോദി പരാജയപ്പെട്ടുവെന്ന ആരോപണങ്ങൾ ബി ബി സി പരമ്പരയിൽ വിശദമായി പരിശോധിക്കുന്നുണ്ട്.