യൂട്യൂബർ വി.ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ
23 August 2024
പതിനാറുകാരിയുട പരാതിയിൽ പ്രശസ്ത യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിലായി. ഗോവിന്ദ് വി ജെ എന്ന് ശരിയായി പേരുള്ള ഇയാളെ കളമശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.
കൊച്ചി സ്വദേശിനിയായ കൌമാരക്കാരി സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയിലാണ് പൊലീസ് ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവർമാർ ആണുള്ളത്.
അതിനു ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പരിശോധനയിൽ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് പെൺകുട്ടി പരാതി നൽകിയത്. ആലപ്പുഴ ജില്ലയിലെ മാന്നാർ സ്വദേശിയാണ് വി ജെ മച്ചാൻ.