ആന്ധ്രയിൽ കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു; വൈ എസ് ശർമിള ചുമതലയേൽക്കാൻ സാധ്യത

single-img
15 January 2024

ആന്ധ്രാപ്രദേശിലെ കോൺഗ്രസ് അധ്യക്ഷൻ ഗിഡുഗു രുദ്ര രാജു രാജിവച്ചതായി പുറത്തുവരുന്ന റിപ്പോർട്ട്. സമീപകാലത്തായി കോൺഗ്രസിൽ ചേർന്ന വൈ.എസ് ശർമിളയെ പുതിയ സംസ്ഥാന അധ്യക്ഷയായി നിയമിക്കാൻ സാധ്യതയുണ്ട് . ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം കോൺഗ്രസ് ഉടൻ നടത്തിയേക്കുമെന്നും പാർട്ടിയുടെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഈ ജനുവരി ആദ്യമാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയായ വൈ എസ് ശർമിള കോൺഗ്രസിൽ ചേർന്നത്.
അവർ നയിച്ചിരുന്ന വൈ.എസ്ആ.ർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു കൊണ്ടായിരുന്നു ശർമിളയുടെ ഈ നീക്കം. കോൺഗ്രസ് ദേശീയ പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലായിരുന്നു ശർമിള കോൺഗ്രസിൽ ചേർന്നത്.