നവകേരള സദസ്: ആഢംബര ബെന്‍സ് കാരവനെതിരെ പരാതി നൽകി യുവമോര്‍ച്ച

25 November 2023

നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ആഢംബര ബെന്‍സ് കാരവനെതിരെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കി യുവമോർച്ച . ബസിന്റെ വശങ്ങളില്‍ നമ്പര്‍ ഇല്ലെന്നും മാനദണ്ഡം പാലിക്കാതെയാണ് ദേശീയ പതാക ബസില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ദേശീയ പതാകയെ അപമാനിക്കുകയാണെന്നും യുവമോര്‍ച്ച പരാതിയില്‍ പറഞ്ഞു.
പിണറായി വിജയൻ സര്‍ക്കാരിന്റെ നേട്ടം വികൃതമാണ്. അത് കോടികള്‍ ചെലവാക്കി നന്നാക്കാന്‍ ഈ യാത്രയിലൂടെ ശ്രമിക്കുന്നുവെന്നും യുവമോര്‍ച്ച വിമര്‍ശിച്ചു. നവകേരള സദസ്സ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമാണ്. സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ മുതല്‍ ഐഎഎസ് ഉദ്യോഗസ്ഥരെ വരെ അതിന് ഉപയോഗിക്കുന്നു. കേരളത്തില്‍ ഭരണ സ്തംഭനമാണുളളതെന്നും യുവമോര്‍ച്ച ആരോപിച്ചു.