ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ പരാതിയുമായി യുവമോര്‍ച്ച
എറണാകുളം, കൊച്ചിയിലെ ഫ്ളാറ്റില്‍ ആഷിഖ് അബുവും ഭാര്യ റിമയും ലഹരി പാര്‍ട്ടി നടത്താറുണ്ടെന്ന ഗായിക സുചിത്രയുടെ ആരോപണത്തില്‍ ഇരുവർക്കുമെതിരെ യുവമോര്‍ച്ച പരാതി നല്‍കി. ഗായിക ഉയർത്തിയ കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മിറ്റി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത് .
ഗുരുതരമായ ആരോപണമാണ് ഇരുവര്‍ക്കുമെതിരെ തെന്നിന്ത്യന്‍ ഗായിക ഉയര്‍ത്തിയതെന്നും എറണാകുളം കലൂരില്‍ ഇവര്‍ നടത്തുന്ന സ്ഥാപനത്തിനെതിരെയും വ്യാപകമായ പരാതികള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു .
ഇതിനെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ ഒരു തലമുറയുടെ സര്‍വ്വനാശത്തിന് എല്ലാവരും ഉത്തരം പറയേണ്ടി വരും. ഗായികയുടെ പരാതി മൊഴിയായെടുത്ത് അന്വേഷണം നടത്തണം എന്നാണ് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.